പത്തനംതിട്ട: പ്രസ് ക്ലബിന്റെ ഓണാഘോഷം താഴേവെട്ടിപ്രം ലയൺസ് ക്ലബ് ഹാളിൽ നഗരസഭാ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് സജിത്ത് പരമേശ്വരൻ അദ്ധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ആന്റോ ആന്റണി എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ, ഡിവൈ.എസ്.പി എസ്.നന്ദകുമാർ, പൊലീസ് പി.ആർ.ഒ സജീവ് മണക്കാട്ടുപുഴ, ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, കേരളാ കോൺഗ്രസ് സംസ്ഥാന വൈസ് ചെയർമാൻ പ്രൊഫ.ഡി.കെ. ജോൺ, ജില്ലാ പ്രസിഡന്റ് വിക്ടർ ടി.തോമസ്,ഡി.സി.സി മുൻ പ്രസിഡന്റ് പി. മോഹൻ രാജ്, കേരളാ കോൺഗ്രസ് (ബി) ജില്ലാ പ്രസിഡന്റ് പ.കെ ജേക്കബ്, ഡി.സി.സി ജനറൽ സെക്രട്ടറി എസ്.വി. പ്രസന്നകുമാർ, സി.പി.ഐ ജില്ലാ കൗൺസിൽ അംഗം വി.കെ.പുരുഷോത്തമൻ പിള്ള, ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് ജ്യോതിഷ് കുമാർ മലയാലപ്പുഴ, ഗായിക പാർവതി ജഗീഷ്, സലിം പി.ചാക്കോ, പ്രസ് ക്ലബ് സെക്രട്ടറി എ.ബിജു, മുൻ പ്രസിഡന്റ് ബോബി ഏബ്രഹാം, മുൻ സെക്രട്ടറി ബിജു കുര്യൻ, അനിൽ വള്ളിക്കോട്, ജി.വിശാഖൻ എന്നിവർ പങ്കെടുത്തു. വിവിധ പരീക്ഷകളിൽ വിജയം നേടിയ മാദ്ധ്യമപ്രവർത്തകരുടെ മക്കൾക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ ഉപഹാരം നൽകി.