പന്തളം: എസ്.എൻ.ഡി.പി.യോഗം കുളനട കൈപ്പുഴ 67-ാം നമ്പർ ശാഖാ യോഗത്തിന്റെ നേതൃത്വത്തിൽ വനിതാസംഘം യൂത്ത് മൂവ്‌മെന്റിന്റെയും കുടുംബ യൂണിറ്റുകളുടെയും സംയുക്താഭിമുഖ്യത്തിൽ ശനിയാഴ്ച ശ്രീനാരായണ ഗുരുദേവന്റെ 168ാംമത് ജയന്തി വിവിധ പരിപാടികളോടെ ആഘോഷിക്കും.രാവിലെ 9.30ന് ഗുരു മന്ദിരാങ്കണത്തിൽ നിന്ന് ചതയദിന വിളംബര ഘോഷയാത്ര പുറപ്പെടും. 2.30 ന് സ്‌കോളർഷിപ്പ് വിതരണവും ധനസഹായ വിതരണവും . ശാഖാ യോഗം പ്രസിഡന്റ് വി.കെ.ദിവാകരന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം യൂണിയൻ സെക്രട്ടറി ഡോ: എ വി ആനന്ദരാജ് ഉദ്ഘാടനം ചെയ്യും. എസ്.എസ്. എൽ .സി., പ്ലസ് ടു പരീഷകളിൽ വിജയിച്ച കുട്ടികൾക്കുള്ള സ്‌കോളർഷിപ്പ് വിതരണ ഉദ്ഘാടനം യൂണിയൻ പ്രസിഡന്റ് അഡ്വ: സിനിൽ മുണ്ടപ്പള്ളിയും ചികിത്സാ സഹായ വിതരണം യൂണിയൻ വൈസ് പ്രസിഡന്റ് റ്റി.കെ.വാസവനും നിർവഹിക്കും. യൂണിയൻ കൗൺസിലർ സുരേഷ് മുടിയൂർക്കോണം, ശാഖാ സെക്രട്ടറി പി.എൻ. ആനന്ദൻ എന്നിവർ പ്രസംഗിക്കും.3 ന് ശ്രീനാരായണ ഗുരുദേവന്റെ വിദ്യാഭ്യസ വീ ഷ ണം എന്ന വിഷയത്തിൽ അഡ്വ.സോജി മെഴുവേലിയുടെ പ്രഭാഷണം.