 
പന്തളം: ഓണം കൂട്ടായ്മയുടെ ഉത്സവമാണെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. ബന്ധങ്ങളുടെ കരുത്തും കൂടിച്ചേരലുകളുടെ ഊഷ്മളതയുമാണ് ഓണത്തെ വ്യത്യസ്ഥമാക്കുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ജില്ലാതല ഓണാഘോഷ പരിപാടിയുടെ സമാപന ചടങ്ങിന്റെ ഭാഗമായി അടൂരിൽ നടക്കുന്ന ഓണാഘോഷ പരിപാടിക്ക് തുടക്കം കുറിച്ചുള്ള തിരുവാതിരകളി മത്സരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പന്തളം നഗരസഭയിലെ വിവിധ പ്രദേശങ്ങളിലെ കുടുംബശ്രീ യൂണിറ്റുകളിൽ നിന്നുള്ള ടീമുകളാണ് മത്സരത്തിനെത്തിയത്. ചടങ്ങിൽ നഗരസഭ ചെയർപേഴ്‌സൺ സുശീല സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്‌സൺ യു.രമ്യ, ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവികുഞ്ഞമ്മ, കൗൺസിലർമാരായ സീന.കെ, രാധാ വിജയകുമാർ, ശ്രീദേവി,സുനിതാ വേണു, പുഷ്പലത പി കെ,ബിന്ദു കുമാരി, രശ്മി രാജീവ്, പന്തളം മഹേഷ്, ബെന്നി മാത്യു, അമീർഖാൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. ഈ മാസം 9 തീയതി മുതൽ 12വരെയാണ് ഓണാഘോഷം അടൂരിൽ നടക്കുന്നത്. 12ന് നടക്കുന്ന സമാപന സമ്മേളനത്തിൽ മന്ത്രി എം.ബി രാജേഷ് വിജയികൾക്ക് സമ്മാനം നൽകും.