 
റാന്നി:വലിയ പാലത്തിൽ നിന്ന് പമ്പാ നദിയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കിട്ടി. നെല്ലിക്കൺ തൈപ്പറമ്പിൽ വിപിൻ ബാബു (29)വാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 ന് ചെറുകോൽ വള്ളക്കടവിലാണ് മൃതദേഹം കണ്ടത്. സ്വകാര്യ ടൂറിസ്റ്റ് ബസിലെ ജീവനക്കാരനാണ് ഇയാൾ .പിതാവ്: ടി.എസ്. ബാബു, മാതാവ്: പൊന്നമ്മ ബാബു