തിരുവല്ല : സ്‌കൂൾ വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ യുവാവിനെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തു. വള്ളംകുളം നന്നൂർ തെക്കേ പുത്തൻ പുരയ്ക്കൽ വീട്ടിൽ സുബിൻ ബി നായർ (26) ആണ് പിടിയിലായത്. തിങ്കളാഴ്ച ഉച്ചയോടെ ആയിരുന്നു കേസിനാസ്പദമായ സംഭവം. സ്‌കൂളിൽ നടന്ന ക്യാമ്പിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വള്ളംകുളം സ്വദേശികളായ വിദ്യാർത്ഥിനികളെ നടുറോഡിൽ തടഞ്ഞു നിറുത്തി അപമര്യാദയായി പെരുമാറിയ സംഭവത്തിൽ സ്‌കൂൾ അധികൃതർ നൽകിയ പരാതിയിലാണ് അറസ്റ്റ്.