 
മല്ലപ്പള്ളി :എഴുമറ്റൂർ ഗ്രാമ പഞ്ചായത്തിൽ തെരുവുനായ്ക്കൾക്കും വളർത്തുനായ്ക്കൾക്കും , പേവിഷബാധയ്ക്കെതിരെ നടപ്പിലാക്കുന്ന പ്രതിരോധ കുത്തിവെയ്പ്പിന്റെ ഉദ്ഘാടനം എഴുമറ്റൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിജി .പി. എബ്രഹാം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജേക്കബ്. കെ. എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. മല്ലപ്പള്ളി അസിസ്റ്റന്റ് പ്രൊജക്റ്റ് ഓഫീസർ ജോർജ് വർഗീസ് ക്ളാസെടുത്തു. ക്ഷേമകാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാജൻ മാത്യു ഗ്രാമ പഞ്ചായത്തംഗങ്ങളായ അനിൽകുമാർ , സുഗതകുമാരി , രജീഷ് കുമാർ , ശ്രീജ.റ്റി. നായർ , ലീലാമ്മ സാബു , വെറ്ററിനറി സർജൻ ഡോ. കണ്ണൻ എ,ഹെൽത്ത് ഇൻസ്പെക്ടർ ഡേവിസ് ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.