കഴിഞ്ഞ ദിവസം പെയ്ത മഴയെ തുടർന്നുണ്ടായ മഴവെള്ള പാച്ചിലിൽ തേക്കുതോട് ഏഴാംതല കറ്റു വീട്ടിൽ കെ.കെ.രമേശിന്റെ വീടിന്റെ സംരകഷണ ഭിത്തി ഇടിഞ്ഞ നിലയിൽ
കോന്നി: കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയെ തുടർന്ന് വീടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു. തേക്കുതോട് ഏഴാംതല കറ്റുവീട്ടിൽ കെ.കെ.രമേശിന്റെ വീടിന്റെ സംരക്ഷണ ഭിത്തിയാണ് ഇടിഞ്ഞുവീണത്. കനത്ത മഴയിൽ തേക്കുതോട് മേഖലയിലെ പലയിടത്തും മണ്ണിടിച്ചിലുമുണ്ടായി.