പത്തനംതിട്ട: കേരള പുലയർമഹാസഭ ചിറ്റാർ , കോന്നി താലൂക്ക് യൂണിയനുകളുടെ നേത്യത്വത്തിൽ 9 ന് അയ്യങ്കാളിയുടെ 159 -ാമത് ജയന്തി ദിനം ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ചിറ്റാർ പഴയ സ്റ്റാൻഡിൽ നിന്ന് വൈകിട്ട് 3 ന് സാംസ്‌കാരിക ഘോഷയാത്ര ആരംഭിക്കും . ചിറ്റാർ മാർക്കറ്റ് ജംഗ്ഷനിൽ നടക്കുന്ന സാംസ്‌കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം ലേഖ സുരേഷ് ഉദ്ഘാടനം ചെയ്യും. കെ.കെ. രാജൻ അദ്ധ്യക്ഷത വഹിക്കും. കോന്നി യൂണിയന്റെ നേത്യത്വത്തിൽ വൈകിട്ട് 5 ന് കൂടലിൽ നടക്കുന്ന അനുസ്മരണ സമ്മേളനം അഡ്വ. കെ.യു. ജനീഷ്‌കുമാർ എം. എൽ .എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് അംഗം റോബിൽ പീറ്റർ അനുസ്മരണ പ്രഭാഷണം നടത്തും. ഉദയൻകൂടൽ അദ്ധ്യക്ഷത വഹിക്കും. വാർത്താ സമ്മേളനത്തിൽ കോന്നി താലൂക്ക് യൂണിയൻ സെക്രട്ടറി അജയൻവള്ളിക്കോട്, ചിറ്റാർ താലൂക്ക് യൂണിയൻ സെക്രട്ടറി പി. കെ .രഘു, സംസ്ഥാന കമ്മിറ്റി അംഗം പി. കെ. രാജൻ എന്നിവർ പങ്കെടുത്തു.