തിരുവല്ല: എസ്.എൻ.ഡി.പി.യോഗം മുത്തൂർ ശാഖയിൽ ചതയദിനാഘോഷവും ശാരദാദേവി പുനഃപ്രതിഷ്ഠാ വാർഷികവും ഇന്ന് മുതൽ 10വരെ നടക്കും. ഇന്ന് രാവിലെ 8.30ന് ശാഖാപ്രസിഡന്റ് പ്രസാദ് കരിപ്പക്കുഴി കൊടിയേറ്റ് നടത്തും. 9ന് ഗുരുദേവകൃതികളുടെ പാരായണം. വൈകിട്ട് ദീപാരാധന. 9ന് രാവിലെ മുതൽ അഷ്ടദ്രവ്യ മഹാഗണപതിഹോമം, ഗുരുപൂജ, മൃത്യുഞ്ജയഹോമം, 10ന് കലശപൂജ, തുടർന്ന് കലശാഭിഷേകം. വൈകിട്ട് ദീപാരാധന. 10ന് രാവിലെ ഗുരുദേവ കൃതികളുടെ പാരായണം.10ന് ജയന്തിസമ്മേളനം എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് പ്രസാദ് കരിപ്പക്കുഴി അദ്ധ്യക്ഷത വഹിക്കും. കുറിച്ചി അദ്വൈത വിദ്യാശ്രമം മഠാധിപതി സ്വാമി കൈവല്യാനന്ദ സരസ്വതി അനുഗ്രഹപ്രഭാഷണം നടത്തും. നിയുക്ത ഡയറക്ടർ ബോർഡ് മെമ്പർ സന്തോഷ് ഐക്കരപ്പറമ്പിൽ ക്ഷേമപെൻഷൻ വിതരണം ഉദ്ഘാടനം ചെയ്യും. ശാഖാ സെക്രട്ടറി അഡ്വ.ജയൻ പി.ഡി. പ്രസംഗിക്കും. ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കും. 12.30ന് അന്നദാനം 2ന് ചതയദിന ഘോഷയാത്ര എസ്.എൻ.ഡി.പി.യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ ഉദ്ഘാടനം ചെയ്യും.