പത്തനംതിട്ട: ഉള്ളന്നൂർ സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്ക ദേവാലയ കൂദാശ 10 ന് നടക്കും. 9 ന് രാവിലെ 9 ന് പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ നിന്ന് ദീപശിഖാ പ്രയാണം ആരംഭിക്കും. വൈകിട്ട് 3ന് പന്തളം സെന്റ് പീറ്റേഴ്‌സ് ദേവാലയത്തിൽ നിന്ന് വിളംബര റാലി. ജില്ലാ വികാരി ഫാ . ഡാനിയേൽ കുഴിത്തടത്തിൽ കോർഎപ്പിസ്‌കോപ്പാ ആശീർവാദം നടത്തും. 5 ന് കൽക്കുരിശ് കൂദാശ .
10 ന് ച്ചയ്ക്ക് 2.30 ന് ബസേലിയോസ് കർദ്ദിനാൾ ക്ലീമീസ് കാതോലിക്കാ ബാവയ്ക്ക് സ്വീകരണം, തുടർന്ന് ദേവാലയത്തിന്റെ മുറോൻ കൂദാശ നടക്കും. 11ന് രാവിലെ 8 ന് ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാ ബാവയുടെ മുഖ്യ കാർമ്മികത്വത്തിൽ പൊന്തിഫിക്കൽ കുർബാന. 10 ന് പൊതുസമ്മേളനം മന്ത്രി വീണാജോർജ് ഉദ്ഘാടനം ചെയ്യും. ഡോ.സാമുവേൽ മാർ ഐറേനിയോസ് , യുഹാനോൻ മാർ ക്രിസോസ്റ്റം, ആന്റോ ആന്റണി എം .പി, ചിത്തിര സി . ചന്ദ്രൻ , ഫാ. ഡാനിയേൽ കുഴിത്തടത്തിൽ കോർ എപ്പിസ്‌കോപ്പാ , ഫാ . ഷിബു വർഗീസ് , ഫാ . ജോയ്ഷ് പാപ്പച്ചൻ , ഫാ . ഗീവർഗീസ് സഖറിയ , മദർ തമീം എസ്. ഐ. സി, ജോൺ മത്തായി്, ജോസഫ് ചെറിയാൻ തുടങ്ങിയവർസംസാരിക്കും. തുടർന്ന് സ്‌നേഹവിരുന്ന്, കലാസന്ധ്യ, ലൈറ്റ് ഷോ . വാർത്താ സമ്മേളനത്തിൽ ഫാ . സെബാസ്റ്റ്യൻ ആമ്പശേരിൽ , ജനറൽ കൺവീനർ ജോസഫ് ചെറിയാൻ , ഷിജോ വി. വർഗീസ് എന്നിവർ പങ്കെടുത്തു.