തിരുവല്ല: ശ്രീനാരായണ ഗുരുദേവന്റെ 168 -ാമത് ജയന്തി എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയനിലെ ശാഖകളുടെയും വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും ആഭിമുഖ്യത്തിൽ പത്തിന് ഭക്തിനിർഭരമായി ആഘോഷിക്കും.
കുന്നന്താനം ശാഖയിൽ രാവിലെ ഗണപതിഹോമം, സമൂഹപ്രാർത്ഥന, ഗുരുദേവകൃതികളുടെ പാരായണം 10ന് രമേശ് രാജാക്കാട് ഗുരുധർമ്മ പ്രഭാഷണം നടത്തും.12ന് തിരുവല്ല യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ ചതയദിന സന്ദേശം നൽകും. യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ മുഖ്യപ്രഭാഷണം നടത്തും. 12.30ന് അന്നദാനം. മൂന്നിന് ഘോഷയാത്ര യൂണിയൻ സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ ശാഖാപ്രസിഡന്റ് കെ.എം.തമ്പിക്ക് പീതപതാക കൈമാറി ഉദ്ഘാടനം ചെയ്യും. യോഗം അസി.സെക്രട്ടറി പി.എസ്.വിജയൻ, യൂണിയൻ വൈസ് പ്രസിഡന്റ് ബിജു കുറ്റിപ്പറമ്പിൽ എന്നിവർ പ്രസംഗിക്കും.
ആഞ്ഞിലിത്താനം ശാഖയുടെ ശ്രീനാരായണ ഗുരുദേവ പാദുക പ്രതിഷ്ഠാ ക്ഷേത്രത്തിൽ രാവിലെ 6.30ന് തിരുപ്പിറവി വിശേഷാൽപൂജ, ഗണപതിഹോമം, 7.30മുതൽ സമൂഹപ്രാർത്ഥന,ഗുരുദേവകൃതികളുടെ പാരായണം,ഉപവാസ പ്രാർത്ഥന 12ന് വിശേഷാൽ ഗുരുപൂജ. ഒന്നിന് ഗുരുപൂജാ പ്രസാദവിതരണം. മൂന്നിന് ചതയദിന മഹാഘോഷയാത്ര വൈകിട്ട് ദീപാരാധന, പ്രസാദവിതരണം എന്നിവ ഉണ്ടായിരിക്കും.
കുന്നന്താനം പൊയ്ക ആർ. ശങ്കർ മെമ്മോറിയൽ ശാഖയിൽ രാവിലെ ഗണപതിഹോമം,ഗുരുപൂജ,ഗുരുപുഷ്‌പാഞ്‌ജലി, സമൂഹപ്രാർത്ഥന, ഗുരുദേവകൃതികളുടെ പാരായണം,12.30ന് സ്വയമേവ പുഷ്‌പാഞ്‌ജലി,1.30ന് അന്നദാനം. വൈകിട്ട് വിശേഷാൽ ദീപാരാധന എന്നിവയുണ്ടാകും.
പെരിങ്ങര ഗുരുവാണീശ്വരം ശാഖയിൽ രാവിലെ അഷ്ടദ്രവ്യ ഗണപതിഹോമം,ഗുരുദേവകൃതികളുടെ ആലാപനം,സമൂഹപ്രാർത്ഥന. 2.30ന് ഗുരുദേവജയന്തി ഘോഷയാത്രയ്ക്ക് ക്ഷേത്രം മേൽശാന്തി കുളങ്ങര അനീഷ് ഭദ്രദീപ പ്രകാശനം നടത്തും.തുടർന്ന് പൊതുസമ്മേളനം തിരുവല്ല യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ ഉദ്ഘാടനം ചെയ്യും.ശാഖാ പ്രസിഡന്റ് സുദീഷ് ഡി. അദ്ധ്യക്ഷത വഹിക്കും.യൂണിയൻ സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ സമ്മാനദാനം നടത്തും.ശാഖാ സെക്രട്ടറി സുബി വി.എസ്. പ്രസംഗിക്കും.
തെങ്ങേലി ശാഖയിൽ രാവിലെ മുതൽ വിശേഷാൽ പൂജകൾ, 7.30ന് ശാഖാ പ്രസിഡന്റ് ലാലൻ വടശേരിൽ പതാകയുയർത്തും. 8മുതൽ ഗുരുഭാഗവതപാരായണം, 2.30ന് ഘോഷയാത്ര. 6.30ന് മഹാഗുരുപൂജ, തുടർന്ന് മെരിറ്റ് അവാർഡ് വിതരണം 7.30ന് പ്രസാദവിതരണം.
ഓതറ മേഖലയിലെ ഓതറ, തൈമറവുംകര, കുമാരനാശാൻ മെമ്മോറിയൽ ശാഖകളുടെ സംയുക്താഭിമുഖ്യത്തിൽ 10ന് ഉച്ചയ്ക്ക്ശേഷം 2.30ന് തൈമറവുംകര പ്രയാറ്റുകടവിൽ നടക്കുന്ന ജയന്തി ദിനാഘോഷം യൂണിയൻ സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ ഉദ്ഘാടനം ചെയ്യും.യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ അദ്ധ്യക്ഷത വഹിക്കും. യോഗം അസി.സെക്രട്ടറി പി.എസ്.വിജയൻ മുഖ്യപ്രഭാഷണം നടത്തും. യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ ചതയദിന സന്ദേശം നൽകും.യൂണിയൻ വൈസ് പ്രസിഡന്റ് കെ.ജി.ബിജു,കൗൺസിലർമാരായ മനോജ് ഗോപാൽ,സരസൻ ടി.ജെ,വൈദികയോഗം സെക്രട്ടറി സുജിത്ത് ശാന്തി,കുമാരിസംഘം കോർഡിനേറ്റർ ശോഭ ശശിധരൻ,വനിതാസംഘം കോർഡിനേറ്റർ അനിതാഗോപൻ,ശാഖാ ഭാരവാഹികളായ രാജേഷ് ശശിധരൻ,എൻ.ബി,ജയപാലൻ,അഡ്വ.വി.എസ്.അനീഷ്,സന്തോഷ്‌കുമാർ, അപ്പുക്കുട്ടൻ, സിജു കാവിലേത്ത്, മന്മഥൻ,എം.ജി.രാജൻ എന്നിവർ പ്രസംഗിക്കും. 2.30ന് സംയുക്ത തിരുനാൾ ഘോഷയാത്ര നടക്കും.