തിരുവല്ല: ശ്രീവല്ലഭേശ്വര അന്നദാനസമിതിയുടെ 22-ാമത് വാർഷികാഘോഷവും തിരുവോണസദ്യയും ഇന്ന് രാവിലെ 11.30ന് തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ ഉദ്ഘാടനം ചെയ്യും. സത്രനിർവഹണ സമിതി ചെയർമാൻ അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് അദ്ധ്യക്ഷത വഹിക്കും. ജനറൽ കൺവീനർ ശ്രീകുമാർ വി. കൊങ്ങരേട്ട്, സത്ര നിർവഹണസമിതി സെക്രട്ടറി ഹരികൃഷ്ണൻ എസ്.പിള്ള എന്നിവർ പ്രസംഗിക്കും. ക്ഷേത്രത്തിൽ വൈകിട്ട് തിരുവാഭരണം ചാർത്തി വിശേഷവാദ്യമേളത്തോടെ ദീപാരാധന ഉണ്ടായിരിക്കും.