sndp
എസ്.എൻ.ഡി.പി.യോഗം തിരുവല്ല ടൗൺ ശാഖയിലെ ചാത്തമല അരുവിപ്പുറം കുടുംബയൂണിറ്റിന്റെ ഓണക്കിറ്റ് വിതരണം യോഗം നിയുക്ത ഡയറക്ടർ ബോർഡ് അംഗം സന്തോഷ്‌ ഐക്കരപറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: എസ്.എൻ.ഡി.പി.യോഗം തിരുവല്ല ടൗൺ ശാഖയിലെ ചാത്തമല അരുവിപ്പുറം കുടുംബയൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഓണക്കിറ്റുകൾ വിതരണം ചെയ്തു. എസ്.എൻ.ഡി.പി.യോഗം നിയുക്ത ഡയറക്ടർ ബോർഡ് അംഗം സന്തോഷ്‌ ഐക്കരപറമ്പിൽ ഉദ്ഘാടനം നിർവഹിച്ചു. ശാഖ ആക്ടിംഗ് പ്രസിഡന്റ് പി.എൻ.മണിക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. കമ്മിറ്റിയംഗം ശ്യാം ചാത്തമല, മോഹനൻ കുറ്റിക്കാട്ടിൽ, അരുൺകുമാർ, രജനി വിനോദ്, ഉഷാരാജൻ, രമണി പ്രതാപ്, സോംകിഷോർ, ഷൈലജ വി.വി, പ്രിയ മനു, കൊച്ചുമോൾ എന്നിവർ നേതൃത്വം നൽകി.