dr-k-sivan
dr k sivan

തിരുവല്ല: ശാസ്ത്ര സാങ്കേതിക സംഭാവനയ്ക്കുള്ള മാർത്തോമ്മാ സഭയുടെ മേൽപ്പാടം ആറ്റുമാലിൽ ജോർജ്ജുകുട്ടി മെരിറ്റ് അവാർഡുകൾ പ്രഖ്യാപിച്ചു. ബഹിരാകാശ ഗവേഷണ രംഗത്ത് പ്രവർത്തിക്കുന്ന ഐ.എസ്.ആർ.ഒ മുൻ ചെയർമാനും വിക്രം സാരാഭായ് പ്രൊഫസറുമായ ഡോ. കെ. ശിവനെ മെരിറ്റ് അവാർഡിന് തിരഞ്ഞെടുത്തു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് അവാർഡ്. യുവശാസ്ത്രജ്ഞർക്കുള്ള മെരിറ്റ് അവാർഡ് ഡോ. അമിത് മിശ്ര (ജോധ്പൂർ), ഡോ. പളനിവേൽ രാജൻ (ചെന്നൈ) എന്നിവർക്കു നൽകും. 50,000 രൂപയും പ്രശസ്തി പത്രവുമാണ് അവാർഡ്. 10ന് വൈകിട്ട് 4.30ന് മാർത്തോമ്മാ സഭാ കൗൺസിൽ ചേംബറിൽ സഭാദ്ധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപൊലീത്ത അവാർഡുകൾ വിതരണം ചെയ്യും. കമ്മിറ്റി ചെയർമാൻ ഡോ. ഐസക് മാർ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പ അദ്ധ്യക്ഷത വഹിക്കും.