ചെങ്ങന്നൂർ : ഘോഷയാത്രയും വിശേഷാൽ പൂജകളുമായി എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയനിലെ 48 ശാഖകളിലും 168ാമത് ശ്രീനാരായണഗുരുജയന്തി ആഘോഷിക്കുമെന്ന് യൂണിയൻ ചെയർമാൻ അനിൽ അമ്പാടിയും കൺവീനർ അനിൽ പി. ശ്രീരംഗവും അറിയിച്ചു. 10ന് എല്ലാ ശാഖകളിലും ശാഖാ പ്രസിഡന്റുമാർ പീതപതാക ഉയർത്തും. വിശേഷാൽ പൂജകൾ, ഗുരുകൃതികളുടെ ആലാപനം, പ്രഭാഷണങ്ങൾ, ഘോഷയാത്ര, വിളംബരജാഥ, അന്നദാനം, ദീപാരാധന തുടങ്ങിയ വിവിധ ചടങ്ങുകൾ നടക്കും.