lio-club
കാരയ്ക്കാട് ലീയോ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബിന്റെ 41 മത് വാർഷികവും ഓണാഘോഷവും സജി ചെറിയാൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

ചെങ്ങന്നൂർ: കാരയ്ക്കാട് ലീയോ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ 41-ാംമത് വാർഷികവും ഓണാഘോഷവും സജി ചെറിയാൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫോക്ക്ലോർ അക്കാഡമി ചെയർമാൻ ഒ.എസ് ഉണ്ണിക്കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ക്ലബ് പ്രസിഡന്റ് എസ്.എസ് ചന്ദ്രസാബു അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ഡി.ഹരികുമാർ റിപ്പോർട്ട് അവതരിപ്പിച്ചു കെ.എസ്.ഇ.ബി ചീഫ് എൻജിനീയറായി നിയമിതനായ ക്ലബ് അംഗം പി.കെ പ്രേംകുമാർ, ആരോഗ്യ സർവകലാശാലയിൽ നിന്നും എം.ഫിൽ സൈക്യാട്രിക് സോഷ്യൽ വർക്കിൽ ഒന്നാം റാങ്കു നേടിയ പി.വി അശ്വതി എം.ബി.ബി.സ് വിജയിച്ച സജിൻ സന്തോഷ് എന്നിവരെ ആദരിച്ചു. മുളക്കുഴ പഞ്ചായത്ത് പ്രസിഡന്റ് എൻ.പദ്മാകരൻ, ജില്ലാ പഞ്ചായത്തംഗം ഹേമലത മോഹൻ, ക്ലബ് രക്ഷാധികാരി പി.ആർ വിജയകുമാർ, സെക്രട്ടറി കെ.ശ്രീരാജ്, ഡി.പ്രദീപ്, പ്രമോദ് കാരക്കാട്, ടി അനു,പുഷ്പ കുമാരി, വിദ്യാവിലാസിനി വായനശാല പ്രസിഡന്റ് പി.വിജയചന്ദ്രൻ,എം.എൻ സുകുമാരക്കുറുപ്പ് എന്നിവർ പ്രസംഗിച്ചു. ഘോഷയാത്രയും കലാ കായിക മത്സരങ്ങളും നാടൻപാട്ടും പകർന്നാട്ടവും നടന്നു.