അടൂർ : 4838 ആശാൻ നഗർ ശാഖാ യോഗത്തിന്റെ നേതൃത്വത്തിൽ പത്തിന് ചതയദിനാഘോഷം ഘോഷയാത്രയോടുകൂടി നടത്തും.. ശാഖാ യോഗത്തിൽ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര ശാഖാ യോഗം പ്രസിഡന്റ് പഴകുളം ശിവദാസൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് മലങ്കാവ് ക്ഷേത്രം, ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പല്ലാറയിൽ വഴി വട്ടവിള കടമാൻകുളം, തെങ്ങുംതാര, മങ്ങാരം വഴി ശാഖാ യോഗത്തിൽ എത്തിച്ചേരും. തുടർന്ന് സർവമത പ്രാർത്ഥനയും സമ്മേളനവും നടക്കുമെന്ന് വൈസ് പ്രസിഡന്റ് എം.ജി.രമണനും സെക്രട്ടറി ശശിധരൻ കീർത്തിയും അറിയിച്ചു. ഘോഷയാത്രയിൽ വനിതാ സംഘം, യൂത്ത് മൂവ്മെന്റ് ബാലവേദി, മൈക്രോ ഫിനാൻസ്, കുടുംബയോഗം അംഗങ്ങൾ പങ്കെടുക്കും.