അടൂർ: മഹാത്മാ അയ്യങ്കാളിയുടെ 159-ാം മത് ജയന്തി ആഘോഷം നാളെ കെ.പി.എം.എസ് അടൂർ താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ നടക്കും. രാവിലെ ശാഖാ തലങ്ങളിൽ പുഷ്പാർച്ചന നടത്തും. വൈകിട്ട് 3ന് ഘോഷയാത്ര. തുടർന്ന് അടൂർ കെ.എസ്.ആർ.ടി.സി കോർണറിൽ നടക്കുന്ന സാംസ്കാരിക സമ്മേളനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ.അനന്ത ഗോപൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് സുനീഷ് കൈലാസം അദ്ധ്യക്ഷത വഹിക്കും. അടൂർ മുൻസിപ്പൽ ചെയർമാൻ ഡി.സജി , പഴകുളം മധു , അഡ്വ: പന്തളം പ്രതാപൻ എന്നിവർ പ്രസംഗിക്കും.