മല്ലപ്പള്ളി : പൂവനക്കടവ്- ചെറുകോൽപ്പുഴ റോഡിൽ അരീക്കൽ ജംഗ്ഷന് സമീപമുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. പെട്ടി ഓട്ടോ റിക്ഷ ഇടിച്ച് ബൈക്ക് യാത്രക്കാരനായ നാരകത്താനി മുക്കുഴി മംഗള സദനം വീട്ടിൽ ബെൽവി.ജി. ഏബ്രഹാം (39) നാണ് പരിക്കേറ്റത്. ഇന്നലെരാവിലെ 10 മണിയോടുകൂടിയാണ് അപകടം .കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.