കുന്നന്താനം: എസ്. എൻ. ഡി. പി യോഗം 50-ാം നമ്പർ ശാഖായോഗം വക ഗുരുദേവ ക്ഷേത്രത്തിലെ ശ്രീനാരായണ ഗുരുദേവന്റെ 168-ാമത് ജയന്തി ആഘോഷം 10ന് നടക്കും. ഗുരുദേവ കൃതികളുടെ പാരായണം, പ്രഭാഷണം, അന്നദാനം, ഘോഷയാത്ര എന്നിവ ഉണ്ടായിരിക്കും.