തുമ്പമൺ : എസ്. എൻ. ഡി. പി യോഗം 229-ാം നമ്പർ മുട്ടം - തുമ്പമൺ ശാഖയിലെ 168-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം 10ന് ഗുരുദേവ ക്ഷേത്രാങ്കണത്തിൽ നടക്കും. രാവിലെ 8 ന് സമൂഹ പ്രാർത്ഥന, അത്തപ്പൂക്കള മത്സരം, 10 ന് വിവിധ കലകായികസാഹിത്യ മത്സരങ്ങൾ,ഒന്നിന് പ്രസാദമൂട്ട്. ഉച്ചയ്ക്ക് ശേഷം മൂന്നിന് ചതയദിന സന്ദേശങ്ങൾ, എസ്. എൻ. ഡി. പി. യോഗം പന്തളം യൂണിയൻ പ്രസിഡന്റ് അഡ്വ. സിനിൽ മുണ്ടപ്പള്ളി, സെക്രട്ടറി ഡോ. എ. വി. ആനന്ദരാജ്, വൈസ് പ്രസിഡന്റ് ടി. കെ. വാസവൻ, അക്ഷിത എസ്. അജയ് എന്നിവർ പ്രസംഗിക്കും. തുടർന്ന് അനുമോദനം, സമ്മാനദാനം.