
പന്തളം: ഇ.കെ.നായനാർ ചാരിറ്റബിൾ ഫൗണ്ടേഷൻ കുരമ്പാല സോണൽ സാന്ത്വനം കമ്മിറ്റിയും പതിനാറാം വാർഡിലെ കുടുംബശ്രീ പ്രവർത്തകരും ചേർന്ന് കിടപ്പുരോഗികളായ ബാബുവിനും അനീഷിനും സഹായം നൽകി. വീൽ ചെയറും സാമ്പത്തിക സഹായവും സംസ്ഥാന പിന്നാക്ക വികസന കോർപറേഷൻ അംഗം ടി.ഡി. ബൈജു കൈമാറി. ബി പ്രദീപ്, കെ ഹരി, എം കെ മുരളീധരൻ, ജയകുമാർ, അജയൻ, പി.ജി. അജിതകുമാരി, വിലാസിനി, ഷീജ, ഗീത, സിന്ധു, ബിന്ദു എന്നിവർ പ്രസംഗിച്ചു.