smala
ഉത്രാടദിനത്തിൽ ശബരിമല സന്നിധിയിൽ ജീവനക്കാർ ഒരുക്കിയ പൂക്കളത്തിന് മുന്നിൽ തന്ത്രി കണ്ഠരര് മഹേഷ് മോഹനരര് നിലവിളക്ക് തെളിക്കുന്നു.

ശബരിമല : ഒാണമാസ പൂജകൾ നടക്കുന്ന അയ്യപ്പസന്നിധിയിൽ ഇന്നലെ നൂറുകണക്കിന് ഭക്തർ ഉത്രാടസദ്യയുണ്ട് പുണ്യംനേടി. പുലർച്ചെ നിർമ്മാല്യദർശനത്തിന് ശേഷം അഷ്ടാഭിഷേകവും തുടർന്ന് കിഴക്കേ മണ്ഡപത്തിൽ അഷ്ടദ്രവ്യമഹാഗണപതിഹോമവും തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാർമ്മികത്വത്തിൽ നടന്നു. പതിനൊന്നരയോടെ ഒാണസദ്യയൊരുക്കി. അന്നദാന മണ്ഡപത്തിലെ അയ്യപ്പ ചിത്രത്തിന് മുന്നിൽ ഇലയിട്ട് വിഭവങ്ങൾ ആദ്യം അയ്യപ്പസ്വാമിക്ക് വിളമ്പി. തന്ത്രി തീർത്ഥം തളിച്ച് പ്രത്യേകപൂജ നടത്തിയശേഷം ഭക്തർക്കും സദ്യ വിളമ്പി. ഉദയാസ്തമനപൂജ, ഉച്ചപൂജയ്ക്ക് മുന്നോടിയായി 25 കലശം, കളഭാഭിഷേകം, ദീപാരാധനയ്ക്ക് ശേഷം പടിപൂജ എന്നിവയും നടന്നു. ഇന്ന് തിരുവോണസദ്യ നടക്കും. 10 ന് രാത്രി 10 മണിക്ക് നടയടയ്ക്കും.