abhirami

റാന്നി : നായയുടെ കടിയേറ്റ് മരിച്ച പെരുനാട് ചേത്തലപ്പടി ഷീനാഭവനിൽ അഭിരാമി (12) യുടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. അഭിരാമിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതുമുതൽ നാട് മുഴുവൻ പ്രാർത്ഥനയിലായിരുന്നു. എല്ലാ പ്രതീക്ഷകളും വിഫലമാക്കിയാണ് മരണം ആ കുരുന്നു ജീവൻ കവർന്നത്. അഭിരാമിയെ അവസാനമായി ഒരുനോക്കുകാണാൻ സഹപാഠികളും അദ്ധ്യാപകരും നാട്ടുകാരും അടക്കം നിരവധിപേർ എത്തിയിരുന്നു. പഠനത്തിലും മറ്റു സ്കൂൾ കാര്യങ്ങളിലും ഏറെ മിടുക്കിയായിരുന്നു അഭിരാമി. കഴിഞ്ഞ 13ന് രാവിലെ കാർമൽ എൻജിനിയറിംഗ് കോളേജ് റോഡിലാണ് നായയുടെ ആക്രമണമുണ്ടായത്.