മല്ലപ്പള്ളി : എഴുമറ്റൂർ 1156-ാം എസ്.എൻ.ഡി.പി ശാഖായോഗത്തിലെ 168 - മത് ശ്രീനാരായണ ഗുരുദേവജയന്തി ദിനാഘോഷം ഇന്ന് നടക്കും. രാവിലെ 5.30ന് നിർമ്മാല്യദർശനം, 6.15ന് ഗുരുപൂജ, ഗുരു പുഷ്പാഞ്ജലി ,7ന് ഗുരുദേവ കൃതികളുടെ പാരായണം ,8 ന് പതാക ഉയർത്തൽ , 8.30ന് വിശേഷാൽ പൂജ 9ന് സമൂഹപ്രാർത്ഥന, 10ന് വിവിധ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്ര, 12.30ന് നടക്കുന്ന പൊതു സമ്മേളനം തിരുവല്ല എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് ബിജു കെ.എ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് സന്തോഷ് സായി അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി അനിൽ.എസ്.ഊഴത്തിൽ ചതയദിന സന്ദേശം നല്കും. കോടുകുളഞ്ഞി ശ്രീനാരായണ വിശ്വധർമ്മ മഠം മഠാതിപതി ശിവബോധാനന്ദ സ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തും. യോഗം ഇൻപെക്ടിംഗ് ഓഫീസർ എസ്.രവീന്ദ്രൻ എഴുമറ്റൂർ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് കാഷ് അവാർഡും മൊമന്റോയും വിതരണം ചെയ്യും. ശാഖാ സെക്രട്ടറി പ്രതീഷ് കെ.ആർ,യൂണിയൻ കൗസിലർ ബിജു മേത്താനം, എംപ്ലോയിസ് ഫോറം കേന്ദ്രസമിതിയംഗം ഷാൻ രമേശ് ഗോപൻ, വനിതാ സംഘം പ്രസിഡന്റ് രാജി ബിജു, സെക്രട്ടറി വിജി സനോജ്, കുമാരി സംഘം സെക്രട്ടറി ലക്ഷ്മി മനോജ്, യൂണിയൻ കമ്മിറ്റിയംഗം സനോജ് കളത്തുങ്കൽ മുറിയിൽ എന്നിവർ സംസാരിക്കും. 1ന് ഗുരുപ്രസാദം വിതരണം ചെയ്യും.