മല്ലപ്പള്ളി : വലിയകുന്നം 1515 -ാം എസ്.എൻ.ഡി.പി ശാഖായോഗത്തിൽ 168 -ാമത് ജയന്തി ദിനാഘോഷം ഇന്ന് നടക്കും. രാവിലെ 5ന് നടതുറക്കൽ, 6ന് ഉഷ പൂജ ,അർച്ചന, ഗുരുഷ്പാഞ്ജലി, 8ന് ഭാഗവതപാരായണം, 10.30ന് നടക്കുന്ന ചതയദിന സമ്മേളനത്തിൽ ശാഖാ പ്രസിഡന്റ് പി.കെ.സുകുമാരൻ അദ്ധ്യക്ഷത വഹിക്കും.യൂണിയൻ കൗൺസിലർ ബിജു മേത്താനം സമ്മേളനം ഉദ്ഘാടനം ചെയ്യും. ശാഖാ സെക്രട്ടറി അനിലാ ഹരിദാസ് സ്വാഗതം ആശംസിക്കും,ചടങ്ങിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കും. 11.30 വൈക്കം മുരളി പ്രഭാഷണം നടത്തും. 1ന് ഗുരുപ്രസാദ വിതരണം, 3.30 ന് ഘോഷയാത്ര, വൈകിട്ട് 5ന് സർവൈശ്വര്യപൂജ 6.15ന് ഗുരുപൂജ, 6.45ന് ദീപാരാധന