onam

തിരുവല്ല: ശമ്പളവും ആനുകൂല്യങ്ങളും മുടങ്ങിയ കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക്, യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവോണനാളിൽ ഓണക്കോടിയും ഭക്ഷ്യക്കിറ്റും നൽകി. യൂത്ത് കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡന്റ്‌ വിശാഖ് വെൺപാല ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ്‌ അഭിലാഷ് വെട്ടിക്കാടൻ, ജില്ലാ ജനറൽസെക്രട്ടറി ജിജോ ചെറിയാൻ, ഭാരവാഹികളായ ജിബിൻ കാലായിൽ, ജേക്കബ് ബോണി വർഗീസ്, ബ്ലസൻ പാലത്തിങ്കൽ, ശ്രീനാഥ് പി.പി, വസിഷ്ടൻ കുര്യൻ,രഞ്ജിത് പൊന്നപ്പൻ, അശോക് കുമാർ,ജോൺസൺ,റോണി അലക്സ്‌ ഈപ്പൻ,ആശിഷ്, ജിബിൻ തച്ചമല എന്നിവർ നേതൃത്വം നൽകി.