തിരുവല്ല: എസ്.എൻ.ഡി.പി.യോഗം 350-ാം ഓതറ ശാഖയിൽ ചതയദിനാഘോഷവും സംയുക്തഘോഷയാത്രയും ഇന്ന് നടക്കും. രാവിലെ ശാഖാ ചെയർമാൻ എസ്.സന്തോഷ്‌കുമാർ പതാകയുയർത്തും. തുടർന്ന് സമൂഹപ്രാർത്ഥന 10.30ന് ശില്പ സദാശിവൻ ഗുരുദേവ പ്രഭാഷണം നടത്തും. 12ന് അനുമോദനസമ്മേളനം യൂണിയൻ സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ അദ്ധ്യക്ഷത വഹിക്കും. ഒന്നിന് വിതരണം, 2.30ന് സംയുക്ത ചതയതിരുനാൾ ഘോഷയാത്ര.