തിരുവല്ല: എസ്.എൻ.ഡി.പി.യോഗം 4158 കടപ്ര - വളഞ്ഞവട്ടം ശാഖയുടെയും പോഷക സംഘടനകളുടെയും ആഭിമുഖ്യത്തിൽ ഇന്ന് ഗുരുദേവ ജയന്തി ആഘോഷിക്കും. രാവിലെ ശാഖാ പ്രസിഡന്റ് സുഗതൻ അമ്പാടി പതാകയുയർത്തും. തുടർന്ന് സമൂഹപ്രാർത്ഥന ഒന്നിന് അന്നദാനം, ഉച്ചയ്ക്ക്ശേഷം 3ന് മഹാഘോഷയാത്ര, വിവിധ കലാപരിപാടികൾ എന്നിവ ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി കുശകുമാരപ്പണിക്കർ അറിയിച്ചു.