തിരുവല്ല: എസ്.എൻ.ഡി.പി.യോഗം 313 കടപ്ര - നിരണം ശാഖയുടെയും പോഷക സംഘടനകളുടെയും ആഭിമുഖ്യത്തിൽ ഇന്ന് ഗുരുദേവ ജയന്തി ആഘോഷിക്കും. രാവിലെ മുതൽ മഹാഗണപതിഹോമം, ഗുരുപൂജ, വിശേഷാൽപൂജകൾ, 7.30ന് ശാഖാ പ്രസിഡന്റ് വി.ജി.സുധാകരൻ പതാകയുയർത്തും. തുടർന്ന് സമൂഹപ്രാർത്ഥന, ഗുരുദേവകൃതികളുടെ ആലാപനം, ഒന്നിന് ഗുരുപൂജ, സമൂഹസദ്യ. രണ്ടിന് മഹാഘോഷയാത്ര എന്നിവയുണ്ടാകും.