
വാഴമുട്ടം കിഴക്ക് : പുതുപ്പറമ്പ് യുവധാരയുടെ വാർഷികവും ഓണാഘോഷവും നടത്തി. അത്തപ്പൂക്കള മത്സരം, കായിക മത്സരങ്ങൾ, മഡ് ബാൾ, കൗതുക മത്സരങ്ങൾ, വടംവലി മത്സരം എന്നിവ ഉണ്ടായിരുന്നു. സാംസ്കാരിക സമ്മേളനം എഴുത്തുകാരൻ ബിനു.കെ.സാം ഉദ്ഘാടനം ചെയ്തു. ക്ളബ് രക്ഷാധികാരി എസ്.വി. പ്രസന്നകുമാർ അദ്ധ്യക്ഷത വഹിച്ചു. സുമി ശ്രീലാൽ, ഫാ. ഡേവിസ് പാറയിൽ, ആർ.പി. മുരളി, വൈ. മണിലാൽ, ആർ. രമേശ്, പി.എസ്. അമർജിത്ത് എന്നിവർ പ്രസംഗിച്ചു. തുടർന്ന് സർഗസന്ധ്യയും പാട്ടുകളവും ഉണ്ടായിരുന്നു.