
കോന്നി: നിർദ്ധന കുടുംബങ്ങൾക്ക് പാവഗൗഡ ശ്രീരാമകൃഷ്ണ സേവാശ്രമം, ഇൻഫോസിസ് ഫൗണ്ടേഷൻ, മലയാലപ്പുഴ മുസ്ലിയാർ എൻജിനീയറിങ് കോളേജ് , നവജീവൻ സോഷ്യൽ വെൽഫെയർ സൊസൈറ്റി. എന്നിവയുടെ സഹകരണത്തോടെ ഭക്ഷ്യ കിറ്റുകളും മറ്റ് ആവശ്യവസ്തുക്കളും വിതരണംചെയ്തു. ജപാനന്ദ സ്വാമി ഉദ്ഘാടനംചെയ്തു. മുസ്‌ലിയാർ എൻജിനീയറിങ് കോളേജ് ചെയർമാൻ ഷെരീഫ് മുഹമ്മദ് മുഖ്യാതിഥിയായിരുന്നു. നവജീവൻ സോഷ്യൽ വെൽഫെയർ സൊസൈറ്റി പ്രസിഡന്റ് നവീൻ വി കോശി, അരുൺകുമാർ, ജഗൻ ആർ നായർ, ദിലീപ് ജി നായർ, മെൽവിൻ തോമസ് മാത്യു എന്നിവർ പ്രസംഗിച്ചു.