cc

പത്തനംതിട്ട: കെ.എസ്.ഇ.ബി എംപ്ളോയീസ് കോ ഒാപ്പറേറ്റീവ് സൊസൈറ്റിയിലെ ഒാഫീസ് അസിസ്റ്റന്റ് തസ്തികയിൽ പിൻവാതിൽ നിയമനത്തിന് നീക്കം നടത്തുന്നതായി ആരോപിച്ച് ഒരു സംഘം ഉദ്യോഗാർത്ഥികൾ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് പരാതി നൽകി. വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന നേതാവിന്റെ ബന്ധുവിനെ തസ്തികയിൽ നിയമിക്കാൻ എഴുത്തുപരീക്ഷ വൈകിപ്പിക്കുകയാണെന്ന് പുരാതിയിൽ പറയുന്നു. ഒാഫീസ് അസിസ്റ്റന്റിനെ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പ് ലഭിച്ച ശേഷം 35പേർ അപേക്ഷ നൽകിയിട്ടുണ്ട്. ഒാഫീസ് അസിസ്റ്റന്റ് തസ്തികയിൽ പരീക്ഷ നടത്തി അർഹരായവരെ നിയമിക്കണമെന്നാണ് അപേക്ഷകരുടെ ആവശ്യം.