t
t

ആലപ്പുഴ: പേ വിഷബാധയ്‌ക്കുള്ള വാക്‌സിനെടുത്തിട്ടും പത്തനംതിട്ട പെരിനാട് സ്വദേശിനി അഭിരാമി മരിച്ച സംഭവത്തിൽ സർക്കാർ അടിയന്തര അന്വേഷണം നടത്തണമെന്നും കുടുംബത്തിന് അർഹമായ ധനസഹായം നൽകണമെന്നും ബി.ഡി.ജെ.എസ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.

മൂന്നു ഡോസ് വാക്‌സിനെടുത്തിട്ടും ജീവൻ നഷ്ടമായി. വാക്‌സിന്റെ ഗുണനിലവാരത്തെക്കുറിച്ചുള്ള സംശയം ദൂരികരിക്കണം. അഭിരാമിക്ക് പ്രാഥമിക ചികിത്സ വൈകിയെന്ന പരാതിയും അന്വേഷിക്കണം. വാക്‌സിനെക്കുറിച്ച് വിദഗ്ദ്ധ സമിതി പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രഖ്യാപനവും സുപ്രീംകോടതിയുടെ നിരീക്ഷണങ്ങളെയും സ്വാഗതം ചെയ്യുന്നു. സംസ്ഥാന സർക്കാർ അടിയന്തരമായി സുപ്രീം കോടതി നിർദ്ദേശങ്ങൾ നടപ്പാക്കണം. വാക്‌സിന്റെ ഗുണനിലവാരം ഡ്രഗ്സ് കൺട്രോളർ ജനറൽ ഒഫ് ഇന്ത്യയുടെ പരിശോധനയ്ക്ക് വിധേയമാക്കണം. തെരുവുനായ ശല്യത്തിൽ നിന്നു നാടിനെ മോചിപ്പിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.