ഇലവുംതിട്ട:എഴുപത്താറാം നമ്പർ എസ്.എൻ.ഡി.പി ശാഖായോഗത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവ ജയന്തിയും ഭവന സന്ദർശനവും ഇന്ന് നടക്കുമെന്ന് ശാഖാ പ്രസിഡന്റ് കെ.ജി.സുരേന്ദ്രൻ, സെക്രട്ടറി വി.പ്രമജകുമാർ എന്നിവർ അറിയിച്ചു.

എസ്.എൻ.ഡി.പി കോഴഞ്ചേരി യൂണിയൻ നടത്തുന്ന ശ്രീനാരായണ ഗുരുജയന്തി ഘോഷയാത്രയുടെ മുന്നോടിയായി നടന്ന വളംബര ജാഥയ്ക്ക് ഇലവുംതിട്ട ഗുരുമന്ദിരത്തിൽ സ്വീകരണം നൽകി. 76ാം ശാഖാ ഭാരവാഹികളും പ്രവർത്തകരും നൽകിയ സ്വീകരണത്തിൽ ജാഥ ക്യാപ്റ്റൻമാരായ ജിനുദാസ്, സോജൻ സോമൻ എന്നിവർ സംസാരിച്ചു.