അടൂർ: ശ്രീനാരായണ ഗുരുദേവന്റെ 168-മത് ജന്മദിനാഘോഷം ഇന്ന് 11.30 ന് കസ്തൂര്‍ബ ഗാന്ധിഭവനിൽ നടക്കും. അടൂർ എസ്.എൻ.ഡി.പി യൂണിയൻ കൺവീനർ അഡ്വ.മനോജ് ഉദ്ഘാടനം ചെയ്യും. കേരളകൗമുദി റിപ്പോർട്ടർ അടൂർ പ്രദീപ് കുമാർ ചതയദിന സന്ദേശം നല്കും. പറക്കോട് ബ്ളോക്ക് പ്രസിഡന്റ് ആർ.തുളസീധരൻ പിളള മുഖ്യപ്രഭാഷണം നടത്തും. അടൂർ രാമകൃഷ്ണൻ,ആർ.രാജേന്ദ്രൻ പന്തളം, കെ.രാജൻ,വി.പ്രേംചന്ദ്, പഴകുളം ആന്റണി, എസ്.മീരാസാഹിബ്, ഹരിപ്രസാദ്,ജയചന്ദ്രൻ ഉണ്ണിത്താൻ,പഴകുളം ശിവദാസൻ, ടി.പി.അനിരുദ്ധൻ,കുടശ്ശനാട് മുരളി,ഹർഷകുമാർ,ജയശ്രീമോഹൻ തുടങ്ങിയവർ പ്രസംഗിക്കും. പറക്കോട് : എസ്.എൻ.ഡി.പി യോഗം 3294-ാം അറുകാലിക്കൽ പടിഞ്ഞാറ് ശാഖായോഗത്തിൽ ഇന്ന് ഗുരുജയന്തി വിവിധ ചടങ്ങുളോടെ ആഘോഷിക്കും. രാവിലെ 6ന് ഗുരുക്ഷേത്രത്തിൽ വിശേഷാൽ പൂജ, 8മുതൽ അത്തപ്പൂവിടീൽ, 9മുതൽ കുട്ടികളുടെ കലാകായിക മത്സരങ്ങൾ, ഉച്ചയ്ക്ക് 2.3 മുതൽ ചതയദിന വാഹനഘോഷയാത്ര, വൈകിട്ട് 4.30 ന് ചേരുന്ന പൊതുസമ്മേളനം എസ്. എൻ.ട്രസ്റ്റ് ബോർഡ് മെമ്പർ ഡോ. അടൂർ രാജൻ ഉദ്ഘാടനം ചെയ്യും. ശാഖായോഗം പ്രസിഡന്റ് ജി. സന്തോഷ് അദ്ധ്യക്ഷതവഹിക്കും. ചടങ്ങിൽ മുതിർന്ന കർഷകരെ ആദരിക്കും. ശാഖാ സെക്രട്ടറി ജയപ്രകാശ് സ്വാഗതം പറയും. പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.ആശ, പഞ്ചായത്തംഗം ലിജി ഷാജി, ആഘോഷകമ്മിറ്റി കൺവീനർ രാജേന്ദ്രൻ എന്നിവർ പ്രസംഗിക്കും. വൈകിട്ട് 7മുതൽ കുട്ടികളുടെ ഡാൻസ്, 7.30 മുതൽ ഗാനമേള.