തിരുവല്ല: എസ്.എൻ.ഡി.പി.യോഗം 1153 നെടുമ്പ്രം ശാഖയുടെയും പോഷക സംഘടനകളുടെയും ആഭിമുഖ്യത്തിൽ ഇന്ന് ഗുരുദേവ ജയന്തി ആഘോഷിക്കും. രാവിലെ മുതൽ അഷ്ടദ്രവ്യ മഹാഗണപതിഹോമം, ഗുരുപുഷ്‌പാജ്‌ഞലി, വിശേഷാൽ ഗുരുപൂജ, 9.30ന് അമിച്ചകരിയിൽ നിന്നുള്ള ജയന്തി ഘോഷയാത്രയുടെ ഉദ്ഘാടനം യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ, യൂണിയൻ സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ എന്നിവർ നിർവഹിക്കും. ഉച്ചയ്ക്ക് സമൂഹസദ്യ.