ചിറ്റാർ: ശ്രീനാരായണ ഗുരുദേവന്റെ 168-ാമത് ജയന്തി ദിനാഘോഷം ഇന്ന് പാമ്പിനി 3686-ാം എസ്. എൻ.ഡി.പി.ശാഖയിൽ നടക്കും. രാവിലെ 8ന് പതാക ഉയർത്തൽ ശാഖാ പ്രസിഡന്റ് ഡി.ഗോപി നിർവഹിക്കും. തുടർന്ന് ഗുരുപൂജ, ഗുരുദേവ കൃതികളുടെ പാരായണം എന്നിവയും ഉച്ചകഴിഞ്ഞ് ഘോഷയാത്രയും ഉണ്ടാകും. ശേഷം പ്രസാദവിതരണം സമ്മേളനം എന്നിവയും നടത്തുമെന്ന് പ്രസിഡന്റ് ഡി.ഗോപി, സെക്രട്ടറി കെ.കെ. പീതാംബരൻ എന്നിവർ അറിയിച്ചു.