ചെങ്ങന്നൂർ : എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയനിലെ എല്ലാ ശാഖകളിലും ഭക്തിനിർഭരമായ വിവിധ ചടങ്ങുകളോടെ ഇന്ന് ചതയം ആഘോഷിക്കുമെന്ന് യൂണിയൻ ചെയർമാൻ അനിൽ അമ്പാടിയും കൺവീനർ അനിൽ പി. ശ്രീരംഗവും പറഞ്ഞു. രാവിലെ 8 ന് ശാഖാ പ്രസിഡന്റുമാർ പതാക ഉയർത്തും. ഭക്തിനിർഭരമായ ഘോഷയാത്ര, ചതയസന്ദേശ വിളംബരജാഥ, വിശേഷാൽ ചതയദിന പൂജകൾ, ഗുരുദേവകൃതികളുടെ ആലാപനം, പ്രഭാഷണങ്ങൾ, അന്നദാനം, വിവിധ കലാമത്സരങ്ങൾ എന്നിവ നടക്കും.