 
പന്തളം : ശ്രീനാരായണ ഗുരുദേവന്റെ 168-ാ മത് ജയന്തി ആഘോഷം എസ്.എൻ.ഡി.പി യോഗം പന്തളം യൂണിയന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ എട്ടിന് യൂണിയൻ അങ്കണത്തിൽ പ്രസിഡന്റ് അഡ്വ.സിനിൽ മുണ്ടപ്പള്ളി ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി ഡോ.ഏ.വി ആനന്ദരാജ് അദ്ധ്യക്ഷത വഹിക്കും. വൈസ് പ്രസിഡന്റ് ടി.കെ വാസവൻ ജയന്തി ദിന സന്ദേശം നൽകും. യൂണിയൻ കൗൺസിൽ അംഗങ്ങൾ പോഷക സംഘടന ഭാരവാഹികൾ എന്നിവർ പങ്കെടുക്കും. യൂണിയനിലെ 31 ശാഖാ യോഗങ്ങളിലും വിപുലമായ ജയന്തി ആഘോഷമാണ് സംഘടിപ്പിച്ചിട്ടുള്ളത്. ഗുരുക്ഷേത്രങ്ങളിൽ രാവിലെ ഗുരു സുപ്രഭാതത്തോടുകൂടി ആരംഭിക്കുന്ന ചടങ്ങുകൾ സമൂഹ പ്രാർത്ഥന, പീത പതാക ഉയർത്തൽ,ഗുരു ഭാഗവത പാരായണം, അന്നദാനം മഹാസമ്മേളനങ്ങൾ ,ജയന്തി ദിന ഘോഷയാത്ര, ദീപാരാധന, പ്രസാദവിതരണം ,ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥി വിദ്യാർത്ഥികൾക്കുള്ള ആദരവ് ,അവാർഡ് ദാനം,തുടങ്ങിയ ചടങ്ങുകൾ എല്ലാ ഗുരുക്ഷേത്രങ്ങളിലും സംഘടിപ്പിച്ചിട്ടുണ്ട്. ജയന്തി ആഘോഷത്തോടനുബന്ധിച്ച് യൂണിയനിലെ എല്ലാ ശാഖാ യോഗങ്ങളിലും പീതപതാക കൊണ്ട് അലങ്കരിച്ചു. ആഘോഷങ്ങൾക്ക് മന്നോടിയായി ചിങ്ങം ഒന്നിന് യൂണിയനിലയിലെ എല്ലാ ഭവനങ്ങളിലും പീത പതാക ഉയർത്തി ജയന്തി ആഘോഷത്തിന് വിളംബരം അറിയിച്ചിരുന്നു. ആഘോഷങ്ങൾ വിജയിപ്പിക്കാൻ ശാഖാപ്രസിഡന്റ് ,വൈസ് പ്രസിഡന്റ് സെക്രട്ടറിമാരുടെ വിപുലമായ സമ്മേളനം യൂണിയൻ ഓഫീസിൽ ചേർന്നു സമ്മേളനം യൂണിയൻ പ്രസിഡന്റ് അഡ്വ.സിനിൽ മുണ്ടപ്പള്ളി ഉദ്ഘാടനം ചെയ്തു.