മല്ലപ്പള്ളി : ആനിക്കാട് 1277 -ാം എസ്.എൻ.ഡി.പി ശാഖാ 168-ാ മത് ജയന്തി ദിനാഘോഷം ഇന്ന് നടക്കും. രാവിലെ 5ന് നടതുറക്കൽ, 5.45 നിർമ്മാല്യ ദർശനം, അഭിഷേകം,6ന് അഷ്ടദ്രവ്യ ഗണപതി ഹോമം, 7ന് ഗുരുപൂജ , ഉഷപൂജ ,8ന് നവകലശപൂജ, കലശാഭിഷേകം, മഹാഗുരുപൂജ, 10ന് പ്രർത്ഥന, പാരായണം, പ്രഭാഷണം, 10.30ന് ചേരുന്ന പൊതുസമ്മേളനത്തിൽ ശാഖാ പ്രസിഡന്റ് എൻ.ആർ നടരാജൻ അദ്ധ്യക്ഷത വഹിക്കും,സെക്രട്ടറി ടി.കെ.സുനിൽകുമാർ,കൃഷ്ണൻകുട്ടി,ആയിഷ കുമാരി ,സി.ഡി അരവിന്ദൻ എന്നിവർ സംസാരിക്കും. യോഗത്തിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കും. 11ന് ഉച്ചപൂജ 12ന് നടയടക്കൽ, 12.30ന് ഗുരുദേവ മണ്ഡപത്തിലേക്ക് ഘോഷയാത്ര, 1ന് അന്നദാനം.