abhirami-
അഭിരാമിയുടെ വീട്ടിൽ എസ് എൻ ഡി പി യൂത്ത് മൂവ്മെന്റ് സംസ്ഥാന സമിതി പ്രസിഡന്റ് സന്ദീപ് പച്ചയിൽ എത്തിയപ്പോൾ

റാന്നി:പേവിഷബാധയേറ്റു മരിച്ച റാന്നി പെരുനാട് സ്വദേശി അഭിരാമിയുടെ വീട്ടിലെത്തിയ
എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റ് സംസ്ഥാന സമിതി പ്രസിഡന്റ് സന്ദീപ് പച്ചയിൽ
മാതാപിതാക്കളെ ആശ്വസിപ്പിച്ചു. സർക്കാരിന്റെ അനാസ്ഥമൂലം സംഭവിച്ച മരണത്തിന് സർക്കാരിന്റെ ഭാഗത്ത് നിന്ന് ഇതുവരെ യാതൊരുവിധ ധനസഹായവും പ്രഖ്യാപിച്ചിട്ടില്ലെന്നും ജാതിയും മതവും നോക്കിയാണ് സർക്കാർ ധനസഹായങ്ങൾ പ്രഖ്യാപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൃത്യനിർവഹണത്തിൽ അനാസ്ഥ വരുത്തിയ കുറ്റക്കാരായ ജീവനക്കാർക്കെതിരെ നടപടിയെടുക്കണം. കുടുംബത്തിന് വേണ്ട നിയമ സഹായം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. യൂത്ത് മൂവ്മെന്റ് പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ശ്രീജു, എരുമേലി യൂണിയൻ ചെയർമാൻ എം.ആർ.ഉല്ലാസ്,എരുമേലി യൂത്ത് മൂവ്മെന്റ് ചെയർമാൻ ഷിൻ ശ്യാമളൻ,കക്കാട് വാർഡ് മെമ്പർ അരുൺ അനിരുദ്ധൻ,എസ്.എൻ.ഡി.പി യൂണിയൻ ഭാരവാഹികളായ വസന്തകുമാർ,സന്തോഷ്‌ കുമാർ,പ്രമോദ് വാഴാംകുഴിയിൽ, വാസുദേവൻ, കിഷോർ മടത്തുംമൂഴി,അജീഷ് അത്തിക്കയം ജയൻ ജനാർദ്ദനൻ, എന്നിവർ ഒപ്പമുണ്ടായിരുന്നു.