മല്ലപ്പള്ളി : മേത്താനം 4660-ാം എസ്.എൻ.ഡി.പി ശാഖയിൽ നടക്കുന്ന ജയന്തി ദിനാഘോഷം എസ്.എൻ.ഡി.പി യോഗം ഇൻസ്പെക്റ്റിംഗ് ഓഫീസർ എസ്. രവീന്ദ്രൻ എഴുമറ്റൂർ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് കരുണാകരൻ ചെമ്പോത്തനാംകുഴി സെക്രട്ടറി കുഞ്ഞുകൃഷ്ണൻ തോണിയിൽ, യൂണിയൻ കൗസിലർ ബിജു മേത്താനം, വൈസ് പ്രസിഡന്റ് സി.വി.സുഗതൻ എന്നിവർ സംസാരിക്കും.