jalamela
പൗരസമതിയുടെ ആഭിമുഖ്യത്തിൽ പേരൂർച്ചാലിൽ ജലമേള. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഓമല്ലൂർ ശങ്കരൻ ഉത്ഘാടനം നിർവഹിക്കുന്നു.

റാന്നി: ഇടപ്പാവൂർ കീകൊഴൂർ പൗരസമതിയുടെ ആഭിമുഖ്യത്തിൽ പേരൂർച്ചാലിൽ ജലമേള തിരുവോണനാളിൽ നടന്നു. ജില്ല പഞ്ചായത്ത്‌ അംഗം ജോർജ് അദ്ധ്യക്ഷതയിൽ നടന്ന പൊതുസമ്മേളനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനംചെയ്തു. ചെറുകോൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.ആർ.സന്തോഷ്,സമ്മാന ദാനം നിർവഹിച്ചു.എ.പി.ജി സുരേഷ് കുമാർ മേളയുടെ ഫ്ലാഗ് ഓഫ്‌ നിർവഹിച്ചു. അയിരൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അനിത കുറുപ്പ് , കോയിപ്രം ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ ഉണ്ണി പ്ലാച്ചേരി, ബ്ലോക്ക്‌ അംഗങ്ങളായ വി.പ്രസാദ്, സാം പി.തോമസ്, പഞ്ചായത്ത്‌ അംഗങ്ങളായ എൻ.ജി ഉണ്ണികൃഷ്ണൻ, അനുരാധ ശ്രീജിത്, ഏബ്രഹാം പി.തോമസ്, ജോമോൻ ജോസ്, പി.എൻ.എസ് പിള്ള, ഗോപകുമാർ, ജോഷ് കുമാർ, ജി.അനിൽ കുമാർ, മുതലായവർ സംസാരിച്ചു. കീകൊഴൂർ വയലത്തല, ഇടപ്പാവൂർ, ഇടപ്പാവൂർ പേരൂർ എന്നി പള്ളിയോടങ്ങൾ ജല മേളയിൽ പങ്കെടുത്തു.