തിരുവല്ല : കവിയൂർ 1118 -ാം എസ്.എൻ.ഡി.പി ശാഖാ യോഗത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണഗുരുദേവന്റെ 168 -ാം ജയന്തി ആഘോഷം ഇന്ന് നടക്കും. രാവിലെ 6ന് ശാന്തിഹവനം, ഗുരുപൂജ 7.30ന് ശാഖാ പ്രസിഡന്റ് സി.എൻ ഷാജി ചമയ്ക്കൽ പതാക ഉയർത്തും. 9.30ന് ജയന്തി ഘോഷയാത്ര മനയ്ക്കച്ചിറയിൽ നിന്നും ആരംഭിക്കും. തിരുവല്ല എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ബിജു ഇരവിപേരൂർ ഫ്‌ളാഗ് ഓഫ് ചെയ്യും. ഉച്ചയ്ക്ക് 12ന് ജയന്തി സമ്മേളനം നടക്കും പ്രസിഡന്റ് സി.എൻ ഷാജി ചാമയ്ക്കൽ അദ്ധ്യക്ഷനാകും. എസ്.എൻ.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.എസ് വിജയൻ ഉദ്ഘാടനം ചെയ്യും. ചതയദിന സന്ദേശം എസ്.എൻ.ഡി.പി യോഗം ഇൻസ്‌പെക്ടർ ഓഫീസർ എസ്.രവീന്ദ്രൻ എഴുമറ്റൂർ നിർവഹിക്കും. തിരുവല്ല യൂണിയൻ മുൻ സെക്രട്ടറി കെ.ആർ സദാശിവൻ മുൻ പ്രസിഡന്റ് എം.കെ മഹേശൻ എന്നിവർ സംസാരിക്കും. സെക്രട്ടറി ജയപ്രകാശ് നന്ദി പറയും. അന്നദാനവും വിശേഷാൽ പൂജകളും വിദ്യാഭ്യാസ അവാർഡുകൾ പ്രതിഭകളെ ആദരിക്കൽ ചികിത്സാസഹായം എന്നിവയും നടക്കും.