ചെങ്ങന്നൂർ: ഗുരു ചെങ്ങന്നൂർ ട്രോഫിക്ക് വേണ്ടി ഇന്ന് നടത്താനിരുന്ന ചെങ്ങന്നൂർ ചതയം ജലോത്സവം 18 ലേക്ക് മാറ്റി. പമ്പയിൽ ജലനിരപ്പ് ഉയർന്നു നിൽക്കുന്നതിനാൽ ജലോത്സവം നീട്ടിവയ്ക്കണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചതിനെ തുടർന്നാണ് മാറ്റിവച്ചതെന്ന് സമിതി ചെയർമാൻ എം.വി.ഗോപകുമാർ അറിയിച്ചു.