ഇലവുംതിട്ട: റസിഡന്റ്സ് അസോസിയേഷന്റെ വാർഷിക പൊതുയോഗവും ഓണാഘോഷവും സംയുക്തമായി 11ന് രാവിലെ 9.30 മുതൽ ഇലവുംതിട്ട അർബൻ ഇൻ ഹോട്ടലിൽ നടത്തും. മെഴുവേലി പഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധർ ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും. മെഴുവേലി പഞ്ചായത്ത് വൈ.പ്രസി.അനില ചെറിയാൻ, പഞ്ചായത്തംഗങ്ങളായ വി.വിനോദ്, വിനീതാ അനിൽ, അസോസിയേഷൻ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ എം.കെ ലീലാമണി, ഷാജി പണിക്കർ എന്നിവർ സംസാരിക്കും. തുടർന്ന് കലാ പരിപാടികളും നടക്കും.