jalotsavam-

റാന്നി: റാന്നി അവിട്ടം ജലോത്സവം ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്തു.ജലഘോഷയാത്ര ആന്റോ ആന്റണി എം.പി.യും താലൂക്ക് തല ഓണാഘോഷം പ്രമോദ് നാരായൺ എം.എൽ.എ.യും ഉദ്ഘാടനം ചെയ്തു. സുവനീർ പ്രകാശനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ഗോപി നിർവഹിച്ചു. പള്ളിയോടങ്ങൾക്കുള്ള ട്രോഫികൾ എൻ.എസ്.എസ്.യൂണിയൻ പ്രസിഡന്റ് വി.ആർ.രാധാകൃഷ്ണൻ,ജില്ലാ പഞ്ചായത്ത് അംഗം ജോർജ് ഏബ്രഹാം എന്നിവർ നിർവഹിച്ചു. പള്ളിയോടങ്ങൾക്കുള്ള ദക്ഷിണ സമർപ്പണം ആർ.എസ്.എസ്. പ്രാന്തീയ കാര്യകാരി സദസ്യൻ കെ.കൃഷ്ണൻകുട്ടി, വഞ്ചിപ്പാട്ട് സമ്മാനദാനം പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ,നാടൻ പന്തുകളി സമ്മാനദാനം റാന്നി പഞ്ചായത്ത് പ്രസിഡന്റ് ശോഭ ചാർലി, വടംവലി മത്സരം സമ്മാനദാനം ചെറുകോൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.സന്തോഷ് എന്നിവർ നിർവഹിച്ചു. ഓണം കലാ മത്സരങ്ങളിലെ വിജയികൾക്ക് പി.ആർ.പ്രസാദ് സമ്മാനങ്ങൾ വിതരണം ചെയ്തു. ഇടക്കുളം,റാന്നി, പുല്ലൂപ്രം,കീക്കൊഴൂർ,നെടുമ്പയാർ എന്നീ പള്ളിയോടങ്ങളാണ് പങ്കെടുത്തത്.