 
പന്തളം:തുമ്പമൺ താഴം ടാഗോർ ലൈബ്രറിയിൽ ഒാണാഘോഷം നടത്തി. വായനശാല പ്രസിഡന്റ് എ. പൊടിയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമാപന യോഗത്തിൽ ഗ്രാമപഞ്ചായത്ത് മുൻ അംഗങ്ങളായ അഡ്വ. ബാബു സാമുവൽ, വി. റ്റി. എസ്. നമ്പൂതിരി, വാസന്തി നമ്പൂതിരി, വായനശാല നിർവാഹക സമിതി അംഗങ്ങളായ പി. കെ. മാത്യു, കൃഷ്ണകുമാർ, സൂസമ്മ ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.