ചെങ്ങന്നൂർ: വെൺമണി മാമ്പ്ര പാടത്തിനു സമീപത്തു നിന്ന് 10 ലിറ്റർ ചാരായവും 85 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി. ചെങ്ങന്നൂർ റേഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ വി. അരുൺ കുമാറും സംഘവുംചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. പ്രതികൾ ഓടി രക്ഷപ്പെട്ടു .
വെണ്മണി താഴം മുറിയിൽ കുന്നുതറ വടക്കേതിൽ ശ്രീകുമാറിനെ (26)തിരെ കേസെടുത്തു. പരിശോധനയിൽ സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ ബിജു, അജീഷ് കുമാർ, വിനീത് വി എന്നിവർ പങ്കെടുത്തു